ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനക്ക് പുതിയ ഭാരവാഹികളായി


തിരൂർ : ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനയായ കേരള സ്റ്റേറ്റ് സ്മാൾ ഇൻെറസ്ട്രീസ് അസോസിയേഷൻ തിരൂർ താലൂക്ക് കമ്മറ്റി പുനസംഘടിപ്പിച്ചു.ജില്ലാ പ്രസിഡൻെറ് ഹംസ ഹാജിയുടെ അദ്ധ്യക്ഷതയിലാണ് പുനസംഘടന രൂപീകരിച്ചത്.സിദ്ദീഖ് മുൽത്താൻ( പ്രസിഡൻെറ്), ഖാജാ ഷിഹാബുദ്ദീൻ (സെക്രട്ടറി),എെഡിയൽ സലീം (വൈസ് പ്രസിഡൻെറ്),വേണുഗോപാൽ(ജോയിൻ സെക്രട്ടറി )ഷാനവാസ് എടരിക്കോട് (ട്രഷറർ) ഭാരവാഹികളായി തിരഞ്ഞെടുത്തു.രൂപീകരണയോഗം എെ.പി.പി അൻവർ ഉദ്ഘാടനം ചെയ്തു.ജില്ലാ നേതാക്കളായ സത്യ നാരായണൻ ,കരീം എന്നിവർ സംബന്ധിച്ചു.അസോസിയേഷന് കീഴിൽ ജില്ലയിൽ അഞ്ഞൂറോളം മെമ്പർമാരുണ്ട്.വ്യവസായ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുകയുമാണ് സംഘടയുടെ പ്രഥമ ഉദേശ ലക്ഷ്യം