കേരളപ്പിറവി ദിനത്തില്‍ മനോഹരമായ ഗാനമൊരുക്കി പ്രവാസികള്‍.

ദുബായ്: മലയാളം കേരളം പോലെ സുന്ദരമാണെന്നും അത് പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്ന കണ്ണിയാണെന്നും മനോഹരമായി ആവിഷ്‌കരിക്കുന്ന ഗാനമാണ് കേരളപ്പിറവി ദിനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്.

വൈവിധ്യങ്ങളാന്‍ സമ്പന്നമായ ഒരു നാടിനെ ഒറ്റ മനസ്സോടെ മുന്നോട്ട് നയിക്കുന്ന ഭാഷയുടെ പ്രാധാന്യം വളരെ നിര്‍മ്മലമായാണ് ഈ ഗാനത്തില്‍ വിവരിച്ചിരിക്കുന്നത്. ഭഷയാണ് ഭൂമിയുടെ ഏതറ്റത്തുമുള്ള പ്രവാസികളെയും ഒരുമിപ്പിക്കുന്നത്. ചിന്തിക്കുന്ന ഭാഷക്ക് ഹൃദയത്തിന്റെ താളമറിയാം. അത് കൊണ്ടു തന്നെ മലയാളം മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നു.

തുഞ്ചന്‍ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരവും, കേരളത്തിന്റെ മനോഹാരിതയും എല്ലാം പശ്ചാത്തലമാകുന്ന വരികളും ദൃശ്യചാരുതയും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്.

വരികള്‍ക്കനുയോജ്യമായ സംഗീതവും മനോഹരമായ ആലാപനവും ഈ കേരള പ്രവാസീ ഗാനത്തെ വേറിട്ടതാക്കുന്നു. കേരളപ്പിറവി ദിനത്തില്‍ മലയാളത്തിന്റെ മധുരമുള്ള ഒരു ഗാനം ഒരുക്കാന്‍ തയ്യാറായത് അബുദാബിയില്‍ ജോലി ചെയ്യുന്ന മുബറക് കൊടപ്പനക്കല്‍ എന്ന തിരൂര്‍ നിവാസിയാണ്. ഒക്ടോബര്‍ 31 ന് ശനിയാഴ്ച അഡ്വ. ശ്രീമതി ആയിഷ സക്കിര്‍ പ്രസ്തുത ഗാനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ശ്രീ. മുബാറക്ക് കൊടപ്പനക്കലിന് നല്‍കി നിര്‍വ്വഹിച്ചു.

നാടക പ്രവര്‍ത്തകന്‍ കൂടിയായ കെ വി ബഷീര്‍റിന്റെ രചനയില്‍ പുറത്തിങ്ങിയ ഈ ഗാനം ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.