പ്രിയദർശിനി ജനപക്ഷവേദി വിദ്യാർത്ഥികളെ അനുമോദിച്ചു

 

പൊന്നാനി : ഈഴുവത്തിരുത്തി ആറാം വാർഡിൽ പ്ലസ്ടു വിന് ഫുൾ എ പ്ലസ് നേടിയ കെ. ഷഹനാസിനെയും, എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കെ.ബി. ആതിരയെയും പ്രിയദർശിനി ജനപക്ഷവേദി അനുമോദിച്ചു.

ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉപഹാരം നൽകി. കെ.പി. ജമാലുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. എം. ഫസലുറഹ്മാൻ, റഹീം കടവനാട്, എം. മുസ്തഫ, വി.വി. സുഹൈൽ, എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.