കേരളം കണ്ട ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി;

മലപ്പുറം: കേരളം കണ്ട ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി . അതിനാൽ തന്നെ അന്വേഷണസംഘത്തിൻ്റെ കാര്യങ്ങളിൽ ഇടപെടാൻ ഇപ്പോൾ ശ്രമിക്കുന്നില്ല. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന് കുറ്റപ്പെടുത്തി പ്രതികരിക്കാൻ യു.ഡി.എഫിനും ലീഗിനും ആവില്ല. ഉത്തരേന്ത്യയിൽ കേട്ട് പരിചയമുള്ള അഴിമതിക്കഥകളാണ് പുറത്തു വരുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.