42 പഞ്ചായത്തുകള്‍ സ്ത്രീകള്‍ ഭരിക്കും; മലപ്പുറത്തെ സംവരണ പട്ടിക ഇങ്ങനെ

മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലെ അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടിക വര്‍ഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങള്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ മലപ്പുറം ജില്ലയിലും നിരവധി ഗ്രാമ പഞ്ചായത്തുകളും, ബ്ലോക്ക് പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും, ഈ സംവരണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ നിലവില്‍ 94 ഗ്രാമപഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും
12 മുന്‍സിപ്പാലിറ്റികളും ആണ് ആകെയുള്ളത്. ഇതില്‍ ആകെയുള്ള 94 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 52 പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം സംവരണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ രീതിയിലാണ് സംവരണ ആക്കി ക്രമീകരിച്ചത്. വഴിക്കടവ്, കരുവാരക്കുണ്ട്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ, മൂര്‍ക്കനാട്, എന്നീ 5 പഞ്ചായത്തുകള്‍ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു. ബാക്കിയുള്ള മുതുവല്ലൂര്‍ മമ്പാട് കാളികാവ് ആനക്കയം തേഞ്ഞിപ്പാലം എന്നീ പഞ്ചായത്തുകള്‍ പട്ടികജാതി സ്ത്രീ വിഭാഗത്തിനും സംവരണത്തില്‍ ഉള്‍പ്പെടുത്തി.
42 പഞ്ചായത്തുകളില്‍ സ്ത്രീ സംവരണം
ഇതിനുപുറമേ സ്ത്രീ സംവരണ പട്ടികയില്‍ 42 പഞ്ചായത്തുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ ഇത്തവണ സ്ത്രീ സംവരണത്തില്‍ ഉള്‍പ്പെടുത്തിയത് പോത്തുകല്ല് ,ചുങ്കത്തറ, ചേലാമ്പ്ര, വണ്ടൂര്, പാണ്ടിക്കാട്, തൃക്കലങ്ങോട് ,തൂവൂര്, കരുളായി, കീഴുപറമ്പ്, ചീയക്കോട്, മൊറയൂര് പൊന്മള ,കോഡൂര്‍ ,കിഴാറ്റൂര് ,താഴെക്കോട്, പുലാമന്തോള്‍, അങ്ങാടിപ്പുറം ,കുറുവ, പുഴക്കാട്ടിരി ,ആതവനാട് ,എടയൂര്‍ ,മാറാക്കര കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, പൊന്മുണ്ടം ചെറിയമുണ്ടം ,തണലൂര്‍, വളവന്നൂര്‍ ,പറപ്പൂര്‍, തെന്നല, വേങ്ങര, നന്നമ്പ്ര, മുന്നിയൂര്‍, വള്ളിക്കുന്ന് ,തൃപ്പങ്ങോട്ട് ,തലക്കാട്, തിരുനാവായ, തവനൂര് ,എടപ്പാള്‍ ,മാറഞ്ചേരി, നന്നംമുക്ക് ,പെരുമ്പടപ്പ് എന്നീ പഞ്ചായത്തുകളാണ്. ഇതോടെ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ മാത്രം ജില്ലയില്‍ പട്ടികജാതി, പട്ടിക ജാതി സ്ത്രീ, സ്ത്രീ വിഭാഗത്തിലായി 52 പഞ്ചായത്തുകളാണ് സംവരണം ചെയ്തതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചത് അതേസമയം സംവരണം ഇല്ലാതെ ജനറല്‍ പഞ്ചായത്തുകള്‍ ആയി നിലനില്‍ക്കുന്നത് ഇനീ 42 പഞ്ചായത്തുകള്‍ മാത്രമാണ്.
ജില്ലയില്‍ ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 പഞ്ചായത്തുകളാണ് സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി സ്ത്രീ വിഭാഗത്തിലും ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള 7 ബ്ലോക്ക് പഞ്ചായത്തുകളായ അരീക്കോട്, നിലമ്പൂര്‍ കുറ്റിപ്പുറം, താനൂര്‍, വേങ്ങര ,തിരൂരങ്ങാടി, പെരുമ്പടപ്പ് ,സ്ത്രീ സംവരണ പട്ടികയിലും ആണ് ഉള്‍പ്പെടുത്തിയത്. ബാക്കിയുള്ള ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍ ജനറല്‍ വിഭാഗത്തിലും ആണ്. ഇതിനു പുറമേ ജില്ലയിലുള്ള 12 മുനിസിപ്പാലിറ്റികളിലും സംവരണം പട്ടിക്കയിലുണ്ട്. പൊന്നാനി ,പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റികള്‍ പട്ടികജാതി വിഭാഗത്തിനും.
തിരൂര്‍ ,മഞ്ചേരി ,കോട്ടക്കല്‍ ,കൊണ്ടോട്ടി മുന്‍സിപ്പാലിറ്റികള്‍ സ്ത്രീകള്‍ക്കും ആണ് സംവരണം ചെയ്തിട്ടുള്ളത്. ബാക്കിയുള്ള 6 മുന്‍സിപ്പാലിറ്റികള്‍ ജനറല്‍ വിഭാഗത്തിലും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ രീതിയിലാണ് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംവരണ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്.