കൊവിഡ് മറയാക്കി മോഷണം; പിപിഇ കിറ്റ് ധരിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: പി പി ഇ കിറ്റ് ധരിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി മുബഷീറാണ് പിടിയിലായത്. ഹോം അപ്ലയൻസ് കടയിലായിരുന്നു പി പി ഇ കിറ്റ് ധരിച്ച് ഇയാള്‍ കവർച്ച നടത്തിയത്. പയ്യോളിയിലെ ഗുഡ് വെ ഹോം അപ്ലയൻസിലാണ് കവർച്ച നടന്നത്.  30,000 രൂപയും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് മോഷണം പോയത്.