ഡോ.ഖമറുന്നീസ അൻവറിൻ്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ

 

തിരൂർ: ഡോ.ഖമറുന്നീസ അൻവറിൻ്റെ പെൺകരുത്തിൻ്റെ നാൾവഴികൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ.മറിയം ഷിനാസി അന്താരാഷ്ട്ര റിലീസ് ചെയ്തു. തസ്നീം ഖാസിം പുസ്തകം ഏറ്റുവാങ്ങി.ഷറീന ഇസ്മായീൽ, അബ്ദു ശിവപുരം, കെ. എം.സി.സി.ജനറൽ സെക്രട്ടറി അൻവർ നഹ, ലിപി പബ്ലിക്കേഷൻസ് അൻവർ എന്നിവർ പങ്കെടുത്തു.