കെ.കെ. പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്കാരം ശബ്ന പൊന്നാടിന് സമർപ്പിച്ചു

മലപ്പുറം . പതിനഞ്ച് വർഷം ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഊരകം കെ.കെ. പൂക്കോയ തങ്ങളുടെ പേരിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഒമ്പതാമത് സേവന പുരസ്കാരം ശബ്ന ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർപേഴ്സണും സാമൂഹ്യ പ്രവർത്തകയുമായ ശബ്ന പൊന്നാടിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമർപ്പിച്ചു . പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ , പി.കെ.കുഞ്ഞാലിക്കുട്ടി എം.പി , കെ.പി.എ.മജീദ് , സി.പി.സെയ്തലവി , കെ.കെ. മൻസൂർക്കോയ തങ്ങൾ , എം.കെ.അബ്ദുൽ മജീദ് , ഇ.കെ.കുഞ്ഞാലി , പി.കെ.അസ്ലു, കെ.പി.വല്ല്യാപ്പു ഹാജി , എ.അഹമ്മദ് കുട്ടി , കെ.കെ.മുഹമ്മദ് കോയ തങ്ങൾ , കെ.കെ.അലി അക്ബർ തങ്ങൾ , കെ.റ്റി.അബ്ദുസ്സമദ് , പി.പി.ഹസ്സൻ , അഹമ്മദ് സാജു , എൻ.ഉബൈദ് മാസ്റ്റർ , പി.കെ.അഷ്റഫ് , നൗഫൽ മമ്പീതി , അഡ്വ . എ.പി നാസർ , എം.എ. റഹൂഫ് , ജസീം , സാദിഖ് , സമദ് പൊന്നാട് ,വി.കെ അമീർ , സമീർ കെ.കെ.തുടങ്ങിയവർ സംബന്ധിച്ചു .