സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ കോട്ടക്കല്‍ സര്‍വീസ് കോ.ഓപ്പ. ബാങ്കിന് അംഗീകാരം

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ നല്‍കിയ കോട്ടക്കല്‍ കോ. ഓപ്പ. ബാങ്ക് ഭരണ സമിതിയെ കോട്ടക്കല്‍ മുനിസിപ്പല്‍ അധികൃതര്‍ ഉപഹാരം നല്‍കി അനുമോദിക്കുന്നു

കോട്ടക്കല്‍ ; സംസ്ഥാനത്ത് കുടുംബശ്രീക്ക് ഏറ്റവും കൂടുതല്‍ ലിങ്കേജ് വായ്പ അനുവദിച്ച കോട്ടക്കല്‍  കോ. ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിക്ക് കോട്ടക്കല്‍ മുനിസിപ്പാലിറ്റി  ഉപഹാരം നല്‍കി അനുമോദിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസറില്‍ നിന്നും ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് ഉപഹാരം സ്വീകരിച്ചു.
12 കോടി രൂപയാണ് ലിങ്കേജ് വായ്പയായി അനുവദിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍, സെക്രട്ടറി സുഗത കുമാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് അഹമ്മദ് മണ്ടായപ്പുറം, സെക്രട്ടറി വി കോമു, ഡയറക്ടര്‍മാരായ മച്ചിഞ്ചേരി മൊയ്തീന്‍, കോരങ്ങത്ത് മൊയ്തു, അന്‍വര്‍ മങ്ങാടന്‍, പി പി ഉമ്മര്‍, അമരിയില്‍ നൗഷാദ് ബാബു, ചോലക്കല്‍ വേലായുധന്‍, ആസ്യ വടക്കേതില്‍, വി. മറിയാമു, റഹിയാനത്ത്, അസി. സെക്രട്ടറി പരവക്കല്‍ മൊയ്തീന്‍ ഷാ , ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.