ബൈക്കിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പമ്പ് ജീവനക്കാരെ കബളിപ്പിച്ച് അജ്ഞാതൻ

സിസിടിവി ദൃശ്യങ്ങൾ കാണാം

കണ്ണൂർ:പറശ്ശിനിക്കടവ് തവളപ്പാറയിലെ പെട്രോൾ പമ്പിൽ വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞത്..തടയാൻ ശ്രമിച്ച വനിതാ ജീവനക്കാരിയെ വെട്ടിച്ചാണ് അജ്ഞാതൻഇത്തരത്തിൽ കടന്നുകളഞ്ഞത്.

 

രണ്ടാഴ്ച മുമ്പ് സമാനമായ അനുഭവം പറശ്ശിനിക്കടവ് പെട്രോൾ പമ്പിലും ഉണ്ടായി എന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.cctv ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്‌.ഇയാൾ തന്നെയാണ് പറശ്ശിനിക്കടവിലും ഉണ്ടായിരുന്നത് എന്നാണ് നാട്ടുകാർ നൽകുന്ന സൂചന.