Fincat

ബിജെപിയിലെ ആഭ്യന്തര കലഹം: കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര കലഹം പറഞ്ഞു തീർക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. ചർച്ചക്കായി കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിച്ചു വരുത്തുകയായിരുന്നു

 

 

 

സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തിന് രണ്ട് കത്തുകൾ അയച്ചിരുന്നു. ശോഭക്ക് പിന്നാലെ പിഎം വേലായുധൻ, കെ പി ശ്രീശൻ തുടങ്ങിയ നേതാക്കളും പരസ്യപ്രതികരണവുമായി രംഗത്തുവന്നു. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര നേതൃത്വം ഇടപെട്ടത്.

 

1 st paragraph

തന്നെ വിളിപ്പിച്ചതല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് എത്തിയതെന്നും സുരേന്ദ്രൻ പിന്നീട് പ്രതികരിച്ചു