പോരാട്ടം കടുപ്പിച്ച് എൻഡിഎ, മഹാസഖ്യത്തിന് മേല്‍ക്കൈ, ജെഡിയു കുതിക്കുന്നു

ബിഹാറില്‍ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് മഹാസംഖ്യം മുന്നേറിയെങ്കിലും ഇപ്പോൾ എൻഡിഎ പോരാട്ടം കടുപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം പുറത്തുവരുമ്പോള്‍ മഹാസഖ്യത്തിൻ്റെ ലീഡ് നില 120 ലേക്ക് എത്തി. എൻ ഡി എ സംഖ്യം 113 സീറ്റിലാണ് മുന്നേറുന്നത്. എൻ ഡി എ സംഖ്യത്തിൽ ബിജെപിയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾ 12 സീറ്റിൽ മുന്നേറുകയാണ്.