കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന സമയം നവംബർ 17 മുതൽ 24 മണിക്കൂറാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു .
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന സമയം നവംബർ 17 മുതൽ 24 മണിക്കൂറാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു .
വിമാനത്താവളത്തിലെ ആരോഗ്യ ആവശ്യങ്ങൾ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എഞ്ചിനീയറിംഗ് സുലൈമാൻ അൽ ഫൗസാൻ ആരോഗ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. വിമാനതാവളത്തിലെ വാണിജ്യ വിമാന സർവ്വീസുകൾ പൂർണ്ണമായി പുനസ്ഥാപിക്കണമെന്നാണു കത്തിൽ ആവശ്യപ്പെട്ടത്. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയൽ ഇതിനു എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു.ഇതിനായി ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നാസും കുവൈറ്റ് എയർവേസും തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണു നവംബർ 17 മുതൽ വിമാനത്താവളം 24 മണിക്കൂർ നേരവും പ്രവർത്തിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് നിലവിൽ രാത്രി കാലങ്ങളിൽ വിമാന താവളം പ്രവർത്തിക്കുന്നില്ല.