കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം ചുങ്കത്തറ മുട്ടിക്കടവില്‍ കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ – ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് വച്ച് പിറകോട്ടെടുത്ത കാര്‍ കആയിഷയുടെ ദേഹത്ത് കയറുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം പാലേമാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ സംസ്‌കരിക്കും