കുവൈറ്റില്‍ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അവസരം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നല്‍കാമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു.
നേരത്തെ ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായിരുന്നു. ഇത്തരക്കാര്‍ക്ക് രാജ്യം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
ഡിസംബറില്‍ നല്‍കുന്ന പ്രത്യേക അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പിന്നീട് പിഴയടച്ചാലും വിസ സ്റ്റാറ്റസ് മാറ്റാന്‍ കഴിയാത്ത സ്ഥിതി വരും. പിന്നീട് പിടിക്കപ്പെട്ടാല്‍ ഇവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അറിയിച്ചു.