ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവും പിടികൂടി

തൃശ്ശൂർ : നഗരത്തിൽ ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവുമായി പിടികൂടിയതത്. ത്യശ്ശൂർ എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ,വിജിൽ എന്നിവരെയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ എം സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. ആർ രാജു, വിനോജ്, വിപിൻ, കൃഷ്ണപ്രസാദ്‌, മനോജ്‌,വനിതാ സിവിൽ എക്സൈസ് ഓഫീസർ അരുണ എന്നിവരുമുണ്ടായിരുന്നു.