കോടിയേരിക്ക് പകരം എ വിജയരാഘവൻ CPM സെക്രട്ടറി

തിരുവനന്തപുരം: വിവാദങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തീരുമാനം. കോടിയേരി ബാലകൃഷ്ണനെ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം എ വിജയരാഘവനാണ് പുതിയ സെക്രട്ടറി ‘ അസുഖത്തെ തുടർന്ന് ലീവ് നൽകിയതിനാലാണ് കോടിയേരിയെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ മകൻ കേസിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്