പോലീസ് ഡ്രൈവർ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു.

കല്ലമ്പലം: പോലീസ് ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മനോജ് (42) ആണ് മരിച്ചത്. പോലീസ് സ്റ്റേഷനിലാണ് മനോജ് തൂങ്ങി മരിച്ചത്. വർക്കല പാളയംകുന്ന് സ്വദേശിയാണ് മനോജ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച ഡേ ആൻഡ് നൈറ്റ് ഡ്യൂട്ടിയെടുത്ത മനോജ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.