കഞ്ചാവുമായി എത്തിയ വാഴക്കുല വണ്ടി പിടികൂടി.

കബം: കമ്പംമെട്ട് എക്സൈസ് ചെക്ക്പോസ്റ്റ് ഇൻസ്‌പെക്ടർ വിപി അനൂപിന്റെ നേതൃത്വത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും തൃശൂർക്ക് വാഴക്കുലയുമായി വന്ന തമിഴ്നാട് രജിസ്ട്രേഷൻTN 60-AE-9814 പിക്ക്അപ്പിൻ്റെ ഡ്രൈവർ സീറ്റിനടിയിൽ നിന്നും 2.370 കിലോ കഞ്ചാവ്‌ കണ്ടെടുത്തു. തേനി ഉത്തമ പാളയം സ്വദേശി മാരിച്ചാമി എന്നയാളെ അറസ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ആർ. സജി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ പി ജോൺ, ജോർജ് പി ജോൺസ്, പ്രഫുൽ ജോസ്, സിറിൽ മാത്യു, എന്നിവർ വാഹന പരിശോധനയിൽ ഉണ്ടായിരുന്നു.