വാഹനാപകടത്തില്‍ പ്രവാസി വനിത മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി വനിത മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഫിലിപ്പീന്‍സ് സ്വദേശിനിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.

സ്വകാര്യ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കെജിഎല്‍ കമ്പനിയുടെ ബസും സ്വദേശിയുടെ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ മുബാറക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.