വാഹന പരിശോധന ഇനി ഇലക്ട്രിക് കാറിൽ

മലപ്പുറം: വാഹന പരിശോധനയ്ക്കായി ഇനി ഇലക്ട്രിക് വാഹനവും. നിരത്തുകളിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കായാണ് 6 കാറുകൾ ജില്ലയിൽ അനുവദിച്ചത്. ഇതിൽ ആദ്യ കാർ കഴിഞ്ഞദിവസം മലപ്പുറത്തെത്തി. ആർടിഒ ഓഫിസിലാണ് ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മറ്റു 5 കാറുകൾ കൂടി എത്തുന്നതോടെ കോട്ടയ്ക്കൽ, പൊന്നാനി എന്നിവിടങ്ങളിലും ചാർജിങ് സ്റ്റേഷൻ ഒരുക്കും.