കോവിഡ് 19: മലപ്പുറം ജില്ലയില്‍ 673 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 617 പേര്‍ രോഗമുക്തരായി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 636 പേര്‍ക്ക് വൈറസ്ബാധ 30 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ - ഒന്ന് രോഗബാധിതരായി ചികിത്സയില്‍ 6,782 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 76,490 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 14) 673 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 30 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയതും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

 

617 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. ഇവരുള്‍പ്പെടെ 53,345 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 76,490 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,782 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 340 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 331 പേരും 268 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 298 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

 

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.