മുഖ്യമന്ത്രി രാജിവെക്കണമെന്ന് .എം എം ഹസൻ.

 

തിരുവനന്തപുരം: രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി മാറിയതെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് മുഖ്യമന്ത്രിയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മകൻ കുറ്റവാളി ആയതിനാലാണ് കോടിയേരി ഒഴിഞ്ഞത്. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് പിണറായി വിജയൻ രാജിവെക്കാൻ സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച നെഹ്റു അനുസ്‌മരണ ചടങ്ങിലായിരുന്നു പ്രതികരണം.