ഇടത് ഭരണത്തിന് തിരൂരിൽ അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു : സി.മമ്മുട്ടി MLA

അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ തിരൂരിലെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കാൻ തിരൂരിലെ വോട്ടർമാർ കാത്തിരിക്കുകയാണെന്ന് സി.മമ്മുട്ടി MLA പറഞ്ഞു. തിരൂർ മുനിസിപ്പൽ UDF കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. N ശംസുദ്ദീൻ MLA മുഖ്യ പ്രഭാഷണം നടത്തി. അഴിമതി മുഖമുദ്രയാക്കിയ പിണറായി സർക്കാറിനെതിരെയുള്ള ജനവിധി കൂടിയായിരിക്കും തദ്ദേശ തെരെഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ UDF ചെയർമാൻ യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. അസ്വ: കെ.എ.പത്മകുമാർ, വെട്ടം ആലിക്കോയ , കെ.ഇബ്രാഹിം ഹാജി, എ.കെ. സൈതാലിക്കട്ടി , അഡ്വ നസീർ അഹമ്മദ്, പി.കെ കെ തങ്ങൾ, സൈദ് ചെറുതോട്ടത്തിൽ, നൗഷാദ് പരന്നേക്കാട് , പി.ഐ. റഹിയാനത്ത് പ്രസംഗിച്ചു.