കൊൽക്കത്തയിൽ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊൽക്കത്ത ടൗൺ: കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസവും കൊല്‍ക്കത്തയിലെ ഒരു ചേരി പ്രദേശത്ത് തീപിടുത്തം ഉണ്ടായിരുന്നു.