തക്കാളി ലോഡ് കയറ്റിവന്ന ലോറിയിൽ സ്ഫോടക വസ്തുക്കൾ; പിടികൂടി.

പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. ഈറോഡിൽനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയിൽനിന്നാണ് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്.

 

 

തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.