വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ മരിച്ച നിലയിൽ

മാസങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്ന ഷെരീഫ. കാരുണ്യം പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിലായിരുന്നു ഷെരീഫ. മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

എടപ്പാൾ: മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരില്‍ തനിച്ച് വാടകക്ക് താമസിക്കുന്ന വീട്ടമ്മ താമസ സ്ഥലത്തെ റൂമില്‍ മരിച്ച നിലയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് ചങ്ങരംകുളം കാഞ്ഞിയൂരില്‍ വാടകക്ക് താമസിച്ച് വന്ന ഐനിച്ചോട് സ്വദേശിനി തിരുത്തിക്കാട്ടില്‍ ഷെരീഫ(46) ആണ് മരിച്ചത്. ഏതാനും മാസങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്ന ഷെരീഫ ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയര്‍ പരിചരണത്തിലായിരുന്നു

 

നാട്ടുകാരുടെയും സുമനസുകളുടെയും കാരുണ്യത്തിലാണ് ചികിത്സ മുന്നോട്ട് കൊണ്ടു പോയിരുന്നത്. ശനിയാഴ്ച വൈകിട്ട്‌ കാരുണ്യം പാലിയേറ്റീവ് കെയര്‍ ജീവനക്കാര്‍ രോഗീപരിചരണത്തിനെത്തി വാതില്‍ തുറക്കാതെ വന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഷെരീഫയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

ചങ്ങരംകുളം എസ്‌ഐ ഹരിഹരസൂനു,എഎസ്‌ഐ ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

ഷെരീഫ