ഒന്നാമതായി മാസ്റ്റർ ടീസർ; വ്യൂവേഴ്‌സിലും റെക്കോർഡ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി. വൻ പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ഒന്നര കോടിയോളം പേർ ടീസർ കണ്ടുകഴിഞ്ഞു

 

 

യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് മാസ്റ്റർ ടീസർ. ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. വിജയ് സേതുപതിയാണ് നെഗറ്റീവ് റോളിലെത്തുന്നത്. മാളവിക മോഹനാണ് നായിക. ആൻഡ്രിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.