യാത്രക്കാരിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 54.19 ല​കലക്ഷത്തിന്റെ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി.

 

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ദു​ബൈ​യി​ൽ​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ൽ എ​ത്തി​യ ര​ണ്ടു പേ​രി​ൽ​നി​ന്നാ​ണ് 1047 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. ര​ണ്ടു​പേ​രും സ്വ​ർ​ണം മി​ശ്രി​ത​രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

 

പാ​ല​ക്കാ​ട് ന​ടു​വ​ട്ടം സ്വ​ദേ​ശി​യു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 816.5 ഗ്രാം ​മി​ശ്രി​ത​ത്തി​ൽ​നി​ന്ന് 700 ഗ്രാം ​സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു. കാ​ർ​വാ​ർ ഹോ​ന​വ​ർ സ്വ​ദേ​ശി​യു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 422 ഗ്രാം ​മി​ശ്രി​ത​ത്തി​ൽ​നി​ന്ന് 347ഗ്രാം ​സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു.

 

ക​സ്​​റ്റം​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ണി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​സി. ക​മീ​ഷ​ണ​ർ എ.​കെ. സു​രേ​ന്ദ്ര​നാ​ഥ​ൻ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്‌, ര​ഞ്ജി വി​ല്യം​സ്, തോ​മ​സ് വ​ർ​ഗീ​സ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി. ​മി​നി​മോ​ൾ, അ​ര​വി​ന്ദ് ഗു​ലി​യ, ടി.​എ​സ്. അ​ഭി​ലാ​ഷ്, ഹെ​ഡ് ഹ​വീ​ൽ​ദാ​ർ​മാ​രാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കെ.​സി. മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.