ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക മുൻ എസ്എഫ്ഐ പ്രവർത്തകർ കൈമാറി

തിരൂർ: ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക നൽകിയത് തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജ് പൂർവ എസ്എഫ്ഐ പ്രവർത്തകരും, നിലവിലെ യൂണിറ്റ് കമ്മിറ്റിയും ചേർന്ന്.

തുഞ്ചൻ കോളേജിലെ ഞാവൽ ചുവട്ടിൽ നടന്ന ചടങ്ങിൽ എസ്എഫ്ഐ തിരൂർ മുൻ ഏരിയ കമ്മിറ്റിയംഗം സന്തോഷ് ക്ലാരി ഇ അഫ്സലിന് തുക കൈമാറി. മുൻ ഏരിയ കമ്മിറ്റിയംഗങ്ങളായ മനു വിശ്വനാഥ്, കെ നൗഫൽ, ഏരിയ സെക്രട്ടറി സി പി ഷഹിൻഷ, ഏരിയ പ്രസിഡന്റ് ടി ജൈസൽ,

ടിഎംജി യൂണിറ്റ് സെക്രട്ടറി വിഷ്ണു, ജ്യോതിക, അനുമോൾ,

ആര്യ എന്നിവർ സംസാരിച്ചു.

 

 

 

 

ഫോട്ടോ: എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക മുൻ എസ്എഫ്ഐ പ്രവർത്തകർ കൈമാറുന്നു.