തെരഞ്ഞെടുപ്പ്: മോക്ക് പോള്‍ നടത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച മള്‍ട്ടി പോസ്റ്റ്, സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. സിവില്‍ സ്റ്റേഷനിലെ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ ഹൗസിലാണ് മോക്ക് പോള്‍ നടത്തിയത്. ഇ.സി.ഐ.എല്‍ എഞ്ചിനീയര്‍മാര്‍ പരിശോധിച്ചതിനു ശേഷമാണ് മോക്‌പോള്‍ നടത്തിയത്. ആകെയുള്ള കണ്‍ട്രോള്‍, ബാലറ്റ് യൂനിറ്റുകളുടെ ഒരു ശതമാനം മെഷീനുകളിലാണ് മോക്ക് പോള്‍ നടന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മോക്ക് പോള്‍ സംഘടിപ്പിച്ചത്.