ജ്വല്ലറിയിൽ വൻ മോഷണം. കോടികൾ വില വരുന്ന 300 പവന്റെ ആഭരണങ്ങൾ നഷ്ടമായി.

കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ മോഷണം. കോടികൾ വില വരുന്ന 300 പവന്റെ ആഭരണങ്ങൾ നഷ്ടമായി. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.