ശബരിമല തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
•കെട്ടുനിറ പോലുള്ള ചടങ്ങുകള്‍ പരമാവധി കുറച്ച് ആളുകളെ പങ്കെടുപ്പിച്ച്് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെയ്യണം.
•പനി, ചുമ, ശ്വാസ തടസ്സം, മണമോ/സ്വാദോ ഇല്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ യാത്ര ഒഴിവാക്കണം.
• വാഹനത്തില്‍ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി യാത്ര ചെയ്യണം.
•മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കണം. മാസ്‌ക്, കൈയുറ എന്നിവ ഒരു കാരണവശാലും വലിച്ചെറിയരുത്. അവ സ്വന്തം വീടുകളില്‍ തിരിച്ചെത്തിയ ശേഷം സുരക്ഷിതമായി സംസ്‌കരിക്കണം.
•കൂട്ടം കൂടി മല കയറരുത്. എല്ലായ്‌പ്പോഴും ആറ് അടിയെങ്കിലും സാമൂഹ്യ അകലം പാലിക്കണം.
•കൈയില്‍ സാനിറ്റൈസര്‍ കരുതണം. സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് എല്ലാ 30 മിനിറ്റിലും കൈകള്‍ ശുചിയാക്കുക.
•നടന്നു പോകുന്ന വഴിയില്‍ തുപ്പരുത്. മാലിന്യങ്ങള്‍ വഴിയില്‍ വലിച്ചെറിയരുത്. •പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ വിരി വെക്കല്‍ ഒഴിവാക്കണം.
•എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആശുപത്രിയിലോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററിലോ അറിയിക്കണം.
•ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണം.
•ഭക്തര്‍ക്കൊപ്പം വരുന്ന ഡ്രൈവര്‍മാര്‍, പാചകക്കാര്‍ എന്നിവരും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.