തലക്കാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇവരാണ്
എൽ.ഡി.എഫ് തലക്കാട് പഞ്ചായത്ത് കമ്മറ്റി,പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 19 സീറ്റിൽ 16 സീറ്റിൽ സി.പി.എമ്മും,വാർഡ് 11 ൽ സി.പി.എം സ്വതന്ത്രനായി സി.പി അബ്ദുള്ളക്കുട്ടിയും സി.പി.എെ വാർഡ് പന്ത്രണ്ടിൽ ലത പാടഞ്ചേരിയേയും എൻസിപി വാർഡ് 13 ൽ സി.പി ബാപ്പുട്ടിയേയും മത്സരിപ്പിക്കും.
സി.പി.എം സ്ഥാനാർത്ഥികൾ (1) അനിത തുളുത്തിയിൽ,(2) എ.കെ ബാബു,(3) ഇസ്മായിൽ മുല്ലഞ്ചേരി,(4) സുബ്രമഹ്ണ്യൻ തെക്കുംപാട്ട്,(5) മോഹൻദാസ് അമ്മാട്ടിൽ,(6) നുസൈബ എടത്തിൽ,(7) വസന്ത പരാരമ്പത്ത്,(8) രാജേഷ് വന്നേരിക്കാട്ടിൽ,(9) റൈഹാനത്ത് എ.പി,(10) പുഷ്പ പി,(14) രേഷ്മ തണ്ടാം വീട്ടിൽ,(15) സഹീറബാനു തൈവളപ്പിൽ,(16) ജവാഹിറ ചാളക്കപ്പറമ്പിൽ,(17) സൗദാമിനി മൂപ്പിൽ,(18) കോമളം അരീക്കര,(19) ഗോവിന്ദൻ ഉള്ളുവളപ്പിൽ .വാർത്താസമ്മേളനത്തിൽ പി.മുഹമ്മദാലി,ടി.ഷാജി,കെ.വി കൃഷ്ണകുമാർ,നാലകത്ത് ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു