സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു സുപ്രീം കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി

കേരള പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി കപില്‍ സിബല്‍ ഹാജരായി.

ന്യൂഡല്‍ഹി. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതു സുപ്രീം കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി. ഇതു സംബന്ധിച്ചു കൂടുതല്‍ വാദം കേള്‍ക്കാനുണ്ടെന്നും സുപ്രീം കോടതി. കേസ് എന്തു കൊണ്ട് അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നില്ലെന്ന പരാമര്‍ശവും കോടതി നടത്തി. സിദ്ദിഖിന്റെ ജാമ്യത്തിനു കേരള പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി കപില്‍ സിബല്‍ ഹാജരായി. കേസ് വെള്ളിയാഴ്ച വീണ്ടു വാദം കേള്‍ക്കും.