മ​ദ്​​റ​സ പ​ഠ​ന​ത്തി​ന്​ പോ​കു​ന്ന കു​ട്ടി​ക​ൾ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും പ​ർ​ദ​യും ധ​രി​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ.

ജോ​യ​ൻ​റ്​ റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​റു​ടെ പ​ത്ര പ്ര​സ്​​താ​വ​​ന​യെ തു​ട​ർ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച കേ​സി​ലാ​ണ്​ ഉ​ത്ത​ര​വ്.

കോ​ഴി​ക്കോ​ട്​: അ​തി​രാ​വി​ലെ​യും രാ​ത്രി​യും മ​ദ്​​റ​സ പ​ഠ​ന​ത്തി​ന്​ പോ​കു​ന്ന കു​ട്ടി​ക​ൾ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും പ​ർ​ദ​യും ധ​രി​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശം. ക​റു​ത്ത നി​റ​ത്തി​ലു​ള്ള മു​ഖ​മ​ക്ക​ന​യും പ​ർ​ദ​യും ധ​രി​ച്ച കു​ട്ടി​ക​ൾ വ​ള​രെ അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മേ ൈഡ്ര​വ​ർ​മാ​ർ​ക്ക് അ​വ​രെ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ. അ​ത്​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ജീ​വ​ന്​ ആ​പ​ത്തു​ണ്ടാ​ക്കു​ക​യു​മാ​ണ്. അ​തു​കൊ​ണ്ട്​ ക​റു​ത്ത മ​ക്ക​ന​ക്ക് പ​ക​രം ൈഡ്ര​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​വ​രു​ന്ന വെ​ളു​ത്ത മ​ക്ക​ന ധ​രി​ച്ചാ​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നും ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി.

 

ജോ​യ​ൻ​റ്​ റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​റു​ടെ പ​ത്ര പ്ര​സ്​​താ​വ​​ന​യെ തു​ട​ർ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച കേ​സി​ലാ​ണ്​ ഉ​ത്ത​ര​വ്. വ​ഖ​ഫ്​ ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​റി​ൽ​നി​ന്നും സ​മ​സ്​​ത കേ​ര​ള ഇ​സ്​​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്​ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ തേ​ടി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശം കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്​ ആ​വ​ശ്യ​മാ​ണെ​ന്നു​ മ​ന​സ്സി​ലാ​ക്കി മു​ത​വ​ല്ലി​മാ​ർ​ക്കും ത​ങ്ങ​ളു​ടെ കീ​ഴി​ലെ മ​ദ്​​റ​സ​ക​ളി​ലേ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്നും വ​ഖ​ഫ്​ ബോ​ർ​ഡും സ​മ​സ്​​ത കേ​ര​ള ഇ​സ്​​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡും ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച്​ അ​ത്​ സം​സ്​​ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് റോ​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ക​മീ​ഷ​ണ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

 

ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ റോ​ഡ്​ സേ​ഫ്​​റ്റി അ​തോ​റി​റ്റി ക​മീ​ഷ​ണ​ർ, ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ, വ​ഖ​ഫ്​ ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ എ​ന്നി​വ​ർ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ക​മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്