തിരുവന്തപുരം: ജവാന്‍ മദ്യത്തിന് വീര്യം കൂടുതലാണെന്ന് രാസപരിശോധനയില്‍ കണ്ടെത്തി . ഇതോടെ ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കാന്‍ ഉത്തരവിറക്കി. ജൂലൈ 20-ാം തീയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനയില്‍ സെഡിമെന്റെസ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.
ജൂലൈ 20ന് പുറത്തറങ്ങിയ, 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വിൽപ്പനയാണ് മരവിപ്പിച്ചത്. സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിെന്റെ വീര്യം 39.09 38.31, 39.14 ആണ് അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മൂന്ന് ബാച്ചുകളിലും ഉള്‍പ്പെട്ട മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് അറിയിപ്പ് നല്‍കി.