ജില്ലാപഞ്ചായത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. മാറഞ്ചേരി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എ കെ സുബൈറും, വേങ്ങര ഡിവിഷനില്‍ പി. ഹാജറയും ഏലംകുളം ഡിവിഷനില്‍ ടി പി അഫ്‌സലും ചോക്കാട് ഡിവിഷനില്‍ ടി കെ അബ്ദുള്ളക്കുട്ടിയുമാണ് പത്രിക നല്‍കിയത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി സുനീര്‍, ജില്ലാ സെക്രട്ടറി പി കെ. കൃഷ്ണദാസ് , ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. മൈമൂന എന്നിവര്‍ പങ്കെടുത്തു.



