സ്വകാര്യഭാഗങ്ങൾ കാണിച്ച് അശ്ശീല പ്രദർശനം നടത്തി; യുവാവ് അറസ്റ്റിൽ.

പെരിന്തൽമണ്ണ: മങ്കട ഗവൺമെൻ്റ് കോളജിലെ വിദ്യാർത്ഥിനികളെ തൻ്റെ സ്വകാര്യഭാഗങ്ങൾ കാണിച്ച് അശ്ശീല പ്രദർശനം നടത്തി അപമാനിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെങ്ങാട് തോട്ടത്തൊടി ഫൈസലിനെ (31) നെയാണ് കൊളത്തൂർ സി ഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് നാലംഗ വിദ്യാർത്ഥിനികൾ കോളേജിലേക്ക് പരീക്ഷക്കായി നടന്നു പോകുന്ന സമയമാണ് സംഭവം നടന്നത്. റോഡിലെ വിജനമായ സ്ഥലത്ത് പ്രതി തൻ്റെ ബൈക്കിലിരുന്ന് വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങൾ കാണിച്ചു അപമാനിക്കുകയായിരുന്നു എന്നാണ് കേസ്.

കോളേജ് അധികൃതർക്ക് കൊടുത്ത പരാതി കൊളത്തൂർ സ്റ്റേഷനിലേക്ക് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി ഉപയോഗിച്ച സ്കൂട്ടറിനെപ്പറ്റിയും പരിസരങ്ങളിലും അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ യുവാവിനെ കണ്ടെത്തി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതിൽ വിദ്യാർത്ഥിനികൾ തിരിച്ചറിയുകയായിരുന്നു.പ്രതി ഇതിനു മുൻപും ഇത്തരം കുറ്റങ്ങൾ ചെയ്തിരുന്നതായും ആരും പരാതി നല്കാത്തതിനാൽ നിയമ നടപടികളിൽപ്പെടാതെ പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.പ്രതി ഉപയോഗിച്ച സ്കൂട്ടറും ബന്തവസിലെടുത്ത് കോടതിക്ക് കൈമാറി.