ബലാൽസംഗം ചെയ്ത പ്രതിയുടെ തല അറുത്തെടുത്ത് കടുവ സങ്കേതത്തില്‍ ഉപേക്ഷിച്ച നിലയില്‍

22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയിൽ കടുവ സങ്കേതത്തില്‍ കണ്ടെത്തി. മൃതദേഹം പൂർണമായും അഴുകിയ നിലയില്‍ ഉത്തർപ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിന് സമീപത്താണ് കണ്ടെത്തിയത്.

ബലാൽസംഗത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തവെയാണ് അപ്രതീക്ഷിതമായി മൃതദേഹം കണ്ടെടുക്കുന്നത്. സെപ്തംബര്‍ ആറിനാണ് 22കാരനായ അനൂജ് കശ്യപിനെതിരെ ബലാൽസംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ശിരസ്സില്‍ നിന്നും തല ഛേദിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമീണരാണ് ചീഞ്ഞളിഞ്ഞ് അസ്ഥികൂടം കാണുന്ന വിധത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടത്.

അതെ സമയം യുവതിയുടെ കുടുംബമാണ് ഇയാളെ കൊന്നത് എന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ എല്ലാ ദിശയില്‍ നിന്നും സംഭവം പരിശോധിക്കുമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുവെന്നും പൊലീസ് പറഞ്ഞു