തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്.

  • കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലാണ് എതിരില്ലാതെ ആറ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
    പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഫ് തന്നെയാണ് വിജയിച്ചത്.