സി.എ.ജി റിപ്പോർട്ട്ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കർ

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിയോട് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി.

 

 

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് വി.ഡി സതീശൻ നൽകിയ നോട്ടീസിലാണ് സ്പീക്കറുടെ നടപടി. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ധനമന്ത്രിയുടെ വിശദീകരണം കിട്ടിയ ശേഷം സ്പീക്കർ അത് പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പരാതി നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് വിടും.