ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു

കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാ‍ർ റോഡരികിലെ ട്രാഫിക് പോസ്റ്റ് തകർത്തതിനെ തുടർന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടക്കൽ പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിച്ചു.