സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 45 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണ മിശ്രിതം പിടികൂടി.ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി സുഭാഷില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണ മിശ്രിതം വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.927 ഗ്രം സ്വര്‍ണ്ണ മിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ചാണ് സുഭാഷ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.