സ്വർണക്കടത്ത്; അഞ്ച് സ്ഥലങ്ങളിൽ വ്യാപക റെയ്ഡ്

മഞ്ചേരി, വണ്ടൂർ, തിരൂർ, വേങ്ങര ഉൾപ്പടെയുളള സ്ഥലങ്ങളിലാണ് റെയ്‌ഡ്.

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ എൻ ഐ എ അഞ്ചിടങ്ങളിൽ പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് റെയ്‌ഡ് നടന്നതെന്നാണ് വിവരം. മഞ്ചേരി, വണ്ടൂർ, തിരൂർ, വേങ്ങര ഉൾപ്പടെയുളള സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്.