പുഴയില്‍ മുങ്ങിമരിച്ചു.

കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ്, കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസ്സാണ്. രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്സും നടത്തിയ തെരച്ചിലില്‍ രണ്ട് പേരുടെയും മൃതദേഹം ലഭിച്ചു.