വാഗൺ ട്രാജഡി: തിരൂരിൽ ഉചിതമായ സ്മാരകം വേണം: എസ്.വൈ.എസ്.

തിരൂർ: സ്വാതന്ത്യ സമര ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത വാഗൺ ട്രാജഡിയുടെ സ്മരണക്കായി തിരൂരിൽ ഉചിതമായ സ്മാരകം ഉണ്ടാകണമെന്ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിരിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് സർക്കാറിനോടാവശ്യപ്പെട്ടു.ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും ഒരു നാടിൻ്റെ സ്വാതന്ത്യത്തിന് വേണ്ടി ഇത്രയധികം ക്രൂരത ഏറ്റുവാങ്ങിയ രക്തസാക്ഷികൾ ഉണ്ടാകില്ല. മലബാർ സമരത്തിൻ്റെ ചരിത്രവും പൈതൃകവും അനാവരണം ചെയ്യുന്ന ഒരു മ്യൂസിയം തിരൂരിൽ സ്ഥാപിക്കണം.പുതു തലമുറക്ക് മലബാർ സമരത്തിൻ്റെ നേർ വായനക്ക് പാഠപുസ്തകങ്ങളിലിടം നൽകണമെന്നും ആവശ്യപ്പെട്ടു. വാഗൺ ട്രാജഡിയുടെ നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ വാഗൺ ട്രാജഡിയുടെ സ്മൃതിയും വർത്തമാനവും ചർച്ച ചെയ്ത ടേബിൾ ടോക്ക് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. വാഗൺ ട്രാജഡി രക്തസാക്ഷികളുടെ ഖബറിടത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ടേബിൾ ടോക്ക് നടന്നത്. സയ്യിദ് പി.എം ഹുസൈൻ ജിഫ്രി തങ്ങൾ അധ്യക്ഷനായി.ഡോ.കെ.കെ.എൻ കുറുപ്പ് ,ഓണം പിള്ളി മുഹമ്മദ് ഫൈസി, വി.കെ ഹാറൂൺ റശീദ്, അടിമാലി മുഹമ്മദ് ഫൈസി, ടി. പി ഇസ്മായിൽ ഹുദവി, സി.പി അബൂബക്കർ ഫൈസി ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ടി.ഇസ്മായിൽ ഹാജി, വി.ടി അബ്ദുൽ കരീം ഫൈസി, സി.എച്ച് ബശീർ ,സി.കെ അബ്ദുൽ റസാഖ് സൈനി, കെ.പി. ഫസലുദ്ദീൻ, പി.എം റഫീഖ് അഹ് മദ് എന്നിവർ സംബന്ധിച്ചു.

എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഗൺ ട്രാജഡി സ്മൃതിയും വർത്തമാനവും ടേബിൾ ടോക്ക് ഇ.ടി മുഹമ്മദ് ബശീർ എം.പി ഉദ്ഘാടനം ചെയ്യുന്നു.