വികസന പ്രവർത്തനങ്ങളെ തകർക്കാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നത്; കെ ടി  ജലീൽ.

തിരൂർ മുനിസിപ്പൽ ഇടതുപക്ഷ മുന്നണി തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരൂർ: പ്രളയം, നിപ, കോവിഡ് എന്നിവയെ മറികടന്ന് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി ഒരു സോഷ്യലിസ്റ്റ് ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചു കൊടുത്തെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.

തിരൂർ മുനിസിപ്പൽ ഇടതുപക്ഷ മുന്നണി തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി കെ ടി  ജലീൽ. കോവിഡിന് മുന്നിൽ അമേരിക്കയടക്കം പകച്ചു നിന്നപ്പോൾ നമ്മൾ പ്രതിരോധിച്ചു മുന്നേറി. കേരളത്തിലെ 5 ൽ ഒരാൾക്ക് ക്ഷേമപെൻഷൻ നൽകി. കെ ഫോൺ നടപ്പാക്കുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങളെ തകർക്കാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരായി മറുപടി നൽകണം.

 

നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സെമി ഫൈനലാണ് ഈ തിരഞ്ഞെടുപ്പെന്നും മികച്ച വിജയം നേടാൻ നമുക്ക് കഴിയുമെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു. ചടങ്ങിൽ ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി.അഡ്വ പി ഹംസ കുട്ടി, കുഞ്ഞുമീനടത്തൂർ ,കെ ബാവ , പിമ്പുറത്ത് ശ്രീനിവാസൻ , വി നന്ദൻ, ചന്ദ്രമോഹൻ, അഡ്വ ഷമീർ പയ്യനങ്ങാടി, രാജു ചാക്കോ എന്നിവർ സംസാരിച്ചു. റഹീം മേച്ചേരി സ്വാഗതവും ടി ദിനേശ് കുമാർ നന്ദിയും പറഞ്ഞു.