തമിഴ്‌നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് എതിരെ തമിഴ്നാട്ടില്‍ പ്ലക്കാര്‍ഡ് ഏറ്. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അമിത് ഷായ്ക്ക് ഈ ദുരനുഭവമുണ്ടായത്. പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീഴുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലക്കാര്‍ഡ് എറിഞ്ഞ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 60 വയസുകാരനായ നംഗനല്ലൂര്‍ സ്വദേശി ദുരെെരാജ് ആണ് പ്ലക്കാര്‍ഡ് എറിഞ്ഞതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.