ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ ഞായറാഴ്​ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു. മീനങ്ങാടി നെടിയഞ്ചേരി കുര്യാക്കോസിൻെറ മകൻ അലൻ ബേസിൽ (20) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അബി (19)ക്ക്​ പരിക്കേറ്റു. അബിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.